പാഞ്ചാലിമേട്ടിൽ 145 ഏക്കർ മിച്ച ഭൂമിയാണ് എന്ന് സർക്കാർ ഹൈക്കോടതിയില്‍. എബ്രഹാം ജോർജ് കള്ളിവയലിൽ എന്നയാളിൽ നിന്നുമാണ് സർക്കാർ ഭൂമി ഏറ്റെടുത്തത്. പാഞ്ചാലിമേട്ടിൽ ഭൂമി ഏറ്റെടുക്കുമ്പോൾ അവിടെ കുരിശോ ഹിന്ദു പ്രതിമകളോ ഉണ്ടായിരുന്നില്ലെന്നാണ് റവന്യു മഹ്സറിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചു.പഞ്ചാലിമേട് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ പശുതൊഴുത്തും മൂത്രപുരയും മാത്രമാണുണ്ടായത്; ക്ഷേത്രവും കുരിശും പിന്നീടു വന്നത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.
പാഞ്ചാലിമേട്ടിലെ ഭൂമി നിലവിൽ ഡിടിപിസിയുടെ കയ്യിലാണ്. റവന്യു ഭൂമിയിൽ ക്ഷേത്രം നിർമിച്ചത് 1976ന് ശേഷമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിശദമായ സെറ്റിൽമെന്റ് രജിസ്റ്റര്‍ ഹാജരാക്കാൻ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
Discussion about this post