ജന്മദിനം ആഘോഷിക്കുന്നതിനായി മൂന്നു കൂട്ടുകാരികള്‍ക്കൊപ്പം ടര്‍ണര്‍ ഫോള്‍സില്‍ എത്തിയ മലയാളി യുവതി മുങ്ങിമരിച്ചു. ഡാലസില്‍ താമസിക്കുന്ന ജോസ് – ലൈലാമ്മ ജോസ് ദമ്പതികളുടെ മകള്‍ ജെസ്ലിന് ജോസാ(27)ണ് മുങ്ങി മരിച്ചത്. ഡാലസില്‍ നിന്നാണ് ജെസ്ലിന് ജോസും കൂട്ടുകാരും ടര്‍ണര്‍ ഫോള്‍സ് സന്ദര്‍ശിക്കാന്‍ എത്തിയത്. നല്ല അടിയൊഴുക്കുണ്ടായിരുന്ന ഭാഗത്താണ് ഇവര്‍ നീന്താന്‍ ഇറങ്ങിയത്. ഒഴുക്കില്‍പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തിയെങ്കിലും ജെസ്ലിനെ രക്ഷിക്കാനായില്ല.
പ്രധാന പൂള് അടച്ച് നടത്തിയ തിരച്ചിലിനൊടുവില്‍ യുവതിയുടെ മൃതശരീരം കണ്ടെടുത്തു. ഈയടുത്താണ് നാട്ടില്‍ വെച്ച് ജെസ്ലിന് വിവാഹിതയായത്. ഭര്‍ത്താവിനെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് അപകടം നടന്നത്
Discussion about this post