സർക്കാർ വകുപ്പുകളിൽ ഏഴ് ലക്ഷത്തോളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് തൊഴിൽ മന്ക്രി സന്തോഷ് ഗൻഗവാർ ലോക്സഭയിൽ പറഞ്ഞു.റെയിൽവെയിൽ ആണ് ഏറ്റവും കൂടുതൽ ഒഴിവുകൾ ഉളളത്. ഇവിടെ 2.6 ലക്ഷം പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.
2019 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷക്കെ ഏറ്റവും പുതിയ കണക്കുകൾ പാർലമെന്റിൽ നൽകിയിട്ടില്ല. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒഴിവുകൾ നികത്തുന്നത് തുടർച്ചയായ പ്രക്രിയയാണ്. തങ്ങളുടെ അധികാര പരിധിയിലെ ഒഴിവുകൾ നികത്തേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. കണക്കനുസരിച്ച് സർക്കാർ വകുപ്പുകളിൽ 6.84 ലക്ഷം തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post