കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ബിജെപിയ്ക്ക് യാതൊരു പങ്കുമില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ലോക്സഭയിലെ ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധമന്ത്രിയുടെ വാക്കുകള്‍ രാജ്നാഥ് സിംഗ് പറയുന്നു, ”കര്‍ണാടകയില്‍ നടക്കുന്ന കാര്യങ്ങളുമായി ഞങ്ങളുടെ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. ഞങ്ങളുടെ പാര്‍ട്ടി ഒരിക്കലും കുതിരക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിട്ടില്ല, ”രാജ്നാഥ് സിംഗ് പറഞ്ഞു.
അതേ സമയം കര്‍ണ്ണാടക വിഷയത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ലോക്സഭ തടസ്സപ്പെടുത്തി.രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ലോക്സഭയില്‍ ബഹളംവെച്ചു
Discussion about this post