2020 ഏപ്രിൽ മാസത്തോടെ സുരക്ഷാ സേനകൾക്ക് 1.86 ലക്ഷം വെടിയുണ്ട രക്ഷാ കവചങ്ങൾ നൽകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രാജ്യസഭയെ അറിയിച്ചു. 639 കോടി രൂപ ചിലവിലാണ് ഈ ബുള്ളറ്റ്പ്രൂഫ് കവചങ്ങൾ വാങ്ങുക.
സുരക്ഷാകവചങ്ങളുടെ ലഭ്യതക്കുറവു കാരണം അനേകം സൈനികരുടെയും സുരക്ഷാസേനാംഗങ്ങളുടേയും ജീവന് ആപത്ത് സംഭവിച്ചിട്ടുണ്ട്. യു പി എ ഗവണ്മെന്റിന്റെ കാലത്ത് അനേകകാലത്തോളം ചുവപ്പുനാടയിൽക്കുരുങ്ങി ഇവ വാങ്ങാനുള്ള നടപടികൾ മുടങ്ങിക്കിടന്നുരുന്നു. കഴിഞ്ഞ ബിജെപി ഗവണ്മെന്റാണ് വീണ്ടും അടിയന്തിരമായി സുരക്ഷാകവചങ്ങൾ വാങ്ങാൻ തീരുമാനിച്ചത്.
2009ൽ നമ്മുടെ സുരക്ഷാ സേനകൾക്ക് 3,53,755 വെടിയുണ്ട രക്ഷാ കവചങ്ങളുടെ കുറവായിരുന്നു ഉണ്ടായിരുന്നത്. അനേകകാലമായി ഇവ വാങ്ങിയിരുന്നിട്ടുമുണ്ടായിരുന്നില്ല. 2016 ഏപ്രിലിലാണ് ഇവ അടിയന്തിരമായി വാങ്ങാൻ കേന്ദ്രഗവണ്മെന്റ് തീരുമാനിച്ച് ടെണ്ടർ വിളിച്ചത്.
മുപ്പത്താറു മാസത്തെ സമയമാണ് ഇത്രയും കവചങ്ങൾ നിർമ്മിച്ചുനൽകാനായി കമ്പനികൾക്ക് നൽകിയത്. അത് പ്രകാരം 2020 ഏപ്രിലിൽ സുരക്ഷാസേനകൾക്കെല്ലാം ഇവ ലഭിയ്ക്കുമെന്ന് രാജ് നാഥ് സിംഗ് സഭയെ അറിയിച്ചു.
ഈ കവചങ്ങൾ നിർമ്മിയ്ക്കാനുള്ള അസംസ്കൃതവസ്തുക്കൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ ഉപരോധമേർപ്പെടുത്തിയെന്ന ആരോപണം ശരിയല്ലെന്ന് രാജ്നാഥ് സിംഗ് സഭയെ അറിയിച്ചു. ഒരു ഉപരോധവും ഈ അസംസ്കൃതവസ്തുക്കൾ ഇറക്കുമതിചെയ്യാൻ ഉണ്ടായിട്ടില്ല. അത്തരം ആരോപണങ്ങൾ ദുരുപദിഷ്ടമാണ്, പ്രതിരോധമന്ത്രി പറഞ്ഞു.
Discussion about this post