ബി.ജെ.പി എം.എൽ.എയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച മാധ്യമ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.ഗുരുഗ്രാം എം.എൽ.എ ഉമേഷ് അഗർവാളിനെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്ത കേസിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു.
വെബ് പോർട്ടലും ചെറുകിട പത്രവും നടത്തുന്ന വിജയ് ഷുഖലയെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ മുഖേഷ് ജാഖർ പറഞ്ഞു. പ്രതിയെ നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ബി.ജെ.പി എം.എൽ.എ ഷുഖലയ്ക്കെതിരെ പരാതി നൽകിയിരുന്നു. അപകീർത്തിപെടുത്തുന്ന വാർത്ത പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ് ഇയാൾ മൂന്ന് കോടി എം.എൽ.എയോട് ആവശ്യപ്പെട്ടു. ഇതെ തുടർന്നാണ് പരാതി നൽകിയത്. പണം കൈമാറിയിട്ടില്ല. തുടർ അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഷുഖലയെ ജൂലായ് 11 ന് കണ്ടിരുന്നു. അന്ന് മുതൽ പണത്തിന് വേണ്ടി വില പേശൽ തുടങ്ങിയിരുന്നു. ജൂലായ് 20 ന് ഇയാൾ തന്നെ സമീപിച്ചു. ഗുരുഗ്രാമിൽ വിതരണം ചെയ്യുന്ന 30,000 പേപ്പറുകളിൽ തന്നെ കുറിച്ചുളള അപകീർത്തികരമായ വാർത്ത നൽകുമെന്ന് ഭീഷണിപ്പെടുത്തിയതായി എം.എൽ.എ പറഞ്ഞു. ആരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യം മൂന്ന് കോടി ചോദിച്ചു പിന്നീട് കുറച്ച് രണ്ട് കോടി ആവശ്യപ്പെടുകയായരുന്നു. അവസാനമായി 1.85 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും അഗർവാൾ കൂട്ടിച്ചേർത്തു.
Discussion about this post