ഷാബാസിയാൻ….മിഷൻ മംഗൾ എന്ന സിനിമ ആഗസ്റ്റ് പതിനഞ്ചിന് തീയറ്ററുകളിലെത്തുമ്പോൾ ഇന്ത്യൻ ബഹിരാകാശചരിത്രത്തിലെ വലിയൊരേടാണ് ചലച്ചിത്രമായി അടയാളപ്പെടുത്തുന്നത്. ഇന്ത്യയുടെ ചൊവാ ദൌത്യമായ മംഗൽയാനിലെ സ്ത്രീശക്തിയുടേ കഥ പറയുന്ന മിഷൻ മംഗൾ ട്രെയിലർ അക്ഷയ് കുമാർ തന്റെ സാമൂഹ്യമാദ്ധ്യമ അക്കൌണ്ടുകളിലൂടെ പുറത്തുവിട്ടു.
https://www.facebook.com/akshaykumarofficial/videos/473987726712703/?__xts__[0]=68.ARBAVZOOG22uWeVMd8ZhjsQfWWzdYWRMjxaJia3KGV4gNSzhb0Iai45PRJjaRdNcl8df_M7X2YFwljSjL6Yo1oL32vW_bKa_dzYWLei1-FbAZ9NyEufSlWrHSuiVcpHiV-C1_9wrzEUjBP2AYisnFHpYvTee6p09fjtJvRh0IT6wG2X39F6vzGeFSiyPxequZ7ClGXNeRPoC8X_X_SvEkFSo-oFP2xwrKWnZCm7FFnXjkEOTLNFylejkRLwkiXbw7va5zdcXZr99KRm1EvwrcLk2-AVOJLFHnav7-ern3C4oIY03igi6rNQUd8zSBh9Ud0XUtBzhj5RJK1C54WpvCC8LnAI&__tn__=-R
ഇന്ത്യൻ ബഹിരാകാശ ദൌത്യങ്ങളിൽ ഇന്ന് പ്രധാന പങ്കുവഹിയ്ക്കുന്നത് നമ്മുടെ വനിതാ ശാസ്ത്രജ്ഞരാണ്. ഇത്രയ്ക്ക് സമയവും കഴിവും ചിലവഴിയ്ക്കേണ്ടുന്ന ഒരു ജോലിയ്ക്ക് സകല പരിമിതികൾക്കിടയിലും നിന്ന് നായികാസ്ഥാനങ്ങളിലെത്തിയ ആ വനിതാ ശാസ്ത്രജ്ഞരുടെ ജീവിത കഥയാണ് മിഷൻ മംഗൾ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.
ലോകത്തെല്ലാ രാഷ്ട്രങ്ങളിലേയും ഗവേഷണരംഗത്തുള്ളവർക്ക് അസൂയയുളവാക്കും വിധം പ്രവർത്തിയ്ക്കുന്ന നമ്മുടെ ബഹിരാകാശരംഗം നാരീശക്തിയുടേ കാര്യത്തിലും മറ്റെല്ലാ രാഷ്ട്രങ്ങളേയും അതിശയിയ്ക്കുന്നു. വേഷത്തിൽ സാധാരണ ഉദ്യോഗസ്ഥരായ വനിതകളേപ്പോലെ പുറം മോടികളൊന്നുമില്ലാത്ത ഈ യഥാർത്ഥ നായികമാർ ഒരു രംഗവും വനിതകൾക്ക് അപ്രാപ്യമല്ല എന്നതിന്റെ ജീവിയ്ക്കുന്ന തെളിവാണ്.
വിദ്യാബാലൻ, നിത്യാമേനോൻ, കൃതി കുൽക്കർണി, സോണാക്ഷി സിൻഹ എന്നീ നായികമാർ ട്രെയിലറിലുണ്ട്. അക്ഷയ് കുമാറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായുണ്ട്. മംഗൾയാൻ വിജയകരമായി വിക്ഷേപിച്ചതിനു ശേഷം നിറകണ്ണുകളോടെ ആലിംഗനബദ്ധരായി പരസ്പരം അഭിനന്ദിയ്ക്കുന്ന ശാസ്ത്രജ്ഞരുടേയും സാങ്കേതികവിദഗ്ധരുടേയും ഭാഗമാണ് ഷാബാസിയാൻ എന്ന ഗാനത്തോടൊപ്പം ട്രെയിലറിലുള്ളത്.
പാ, ഇംഗ്ലീഷ് വിങ്ലീഷ്, പാഡ്മാൻ, തുപ്പാക്കി തുടങ്ങിയ അനേകം സിനിമകളിൽ സഹസംവിധായകനായിരുന്ന ജഗൻ ശക്തിയാണ് ഈ സിനിമയുടെ സംവിധായകൻ. ജഗൻ ശക്തിയുടെ ആദ്യചിത്രമാണിത്.
https://www.instagram.com/p/B1ITEKEnADN/
Discussion about this post