ലഹരികടത്തു കേസിൽ മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ സജി മോഹനു 15 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി.12 കോടി രൂപ വിലമതിക്കുന്ന 12 കിലോ ഹെറോയിനുമായി 2009ൽ പിടിയിലായ കേസിലാണു വിധി. സജിയുടെ ഡ്രൈവറായിരുന്ന രാജേഷ് കുമാർ കടാരിയയ്ക്കു 10 വർഷം തടവും ലഹരി കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി വിധിച്ചു. പത്തനംതിട്ട കലഞ്ഞൂർ സ്വദേശിയാണ് സജി മോഹൻ.
ചണ്ഡിഗഡിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ മേഖലാ ഡയറക്ടറായിരിക്കെ പിടിച്ചെടുത്ത ലഹരിവസ്തുക്കളിൽ 50 ശതമാനത്തോളം സജി മോഹൻ ലഹരിസംഘങ്ങൾക്കു മറിച്ചുവിറ്റെന്നാണു കേസ്.
മുംബൈയിലെ അന്ധേരി ഓഷിവാര ക്ലാസിക് ക്ലബിൽ ഹെറോയിൻ വിൽപനയ്ക്കു ശ്രമിക്കവേ ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്യുകയായിരുന്നു.എറണാകുളത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റ്, 2 ആഴ്ച പിന്നിട്ടപ്പോഴായിരുന്നു അറസ്റ്റ്.
Discussion about this post