കേരളത്തില്‍ നിന്ന് കൂടുതല്‍ പ്രമുഖര്‍ ബിജെപിയിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കൊടുങ്ങല്ലൂര്‍ മൂന് എംഎല്‍എയും എസ്എന്‍ഡിപി യൂണിയന്റെ പ്രസിഡന്റുമായ ഉമേഷ് ചള്ളിയില്‍, സേവാദളിന്റെ സംസ്ഥാന സെക്രട്ടറി പ്രകാശ്, ജനറല്‍ സെക്രട്ടറി തോമസ് മാത്യു, സംവിധായകന് സോമന് അമ്പാട്ട്, കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകനായ യുടി രാജന് തുടങ്ങി നിരവധി പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്ന് ശ്രീധരന്‍പിള്ള വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
നാളെ കോഴിക്കോട് നടക്കുന്ന നവാഗത ന്യൂനപക്ഷ സമാഗമ സംഗമത്തില്‍ മലബാറിലെ പ്രമുഖരായ പത്തൊന്‍പത് പേര് ബിജെപിയില്‍ ചേരും.
സെയ്ദ് താഹ ബാഫഖി തങ്ങള്‍ (ഇന്ത്യന്‍ മുസ്ലീം ലീഗിന്റെ കേരളത്തിലെ സ്ഥാപക നേതാകളില്‍ പ്രമുഖനും ഒരു കാലത്ത് ആ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സയ്യിദ് അബദുല്‍ റഹിമാന്‍ ബാഫഖി തങ്ങളുടെ കൊച്ചുമകന്.) ഡോ. പ്രൊഫ എം അബദുല്‍ സലാം (മുന്‍ വൈസ് ചാന്‍സലര്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി.)പ്രൊഫ ടികെ ഉമ്മര്‍ (മുന്‍ കാലിക്കറ്റ് സര്‍വ്വകശാല കണ്ണൂര്‍ സര്വ്വകശാലശാല റജിസ്ട്രാര്‍ മുന്‍ സെനറ്റ് മെമ്പര്‍, മുന്‍ പ്രിന്‍സിപ്പല്‍ മുന്‍ വിദ്യാഭ്യാസ മന്ത്രിനാലകത്ത് സുപ്പിയുടെ പിഎ ) ഡോ. മുഹമ്മദ് ജാസിം,ഡോ. യഹിയാഖാന്‍,ഡോ ഹര്ഷന് സെബാസ്റ്റ്യന്‍ ആന്റണി, ഷെയ്ഖ് ഷാഹിദ് എന്നിവര്‍ ബിജെപിയില്‍ അംഗമാകും.
Discussion about this post