ഡൽഹി: പി ചിദംബരം ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ. ചിദംബരത്തെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നും സിബിഐ ആവശ്യപ്പെട്ടു.
ഇന്ദ്രാണി മുഖര്‍ജി പണം നല്‍കിയതിന് ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. പി ചിദംബരം പദവി ദുരുപയോഗം ചെയ്തെന്നും കള്ളപ്പണം വെളുപ്പിക്കലിന്റെ ഉത്തമ ഉദാഹരണമാണ് കേസെന്നും കോടതിയില്‍ സിബിഐ വാദിച്ചു. ഗൂഡാലോചന തെളിയിക്കാനാണ് ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
തുഷാര്‍ മേത്തയാണ് കേസില്‍ സിബിഐയ്ക്കു വേണ്ടി ഹാജരായത്. ഐ എന്‍ എക്സ് മീഡിയ അഴിമതിക്കേസില്‍ ഇന്നലെ രാത്രിയായിരുന്നു മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.
Discussion about this post