ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും ഒബിസി നേതാവുമായ അല്‍പേഷ് ഠാക്കൂര്‍ ബിജെപിയുടെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളില്‍ ഇന്നലെ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ രഥന്‍പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് അല്‍പേഷ് മത്സരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിലാണ് കോണ്‍ഗ്രസ് വിട്ട അല്‍പേഷ് ബിജെപിയില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധിയില്‍ വിശ്വാസമര്‍പ്പിച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും എന്നാല്‍, അദ്ദേഹം ഒന്നും ചെയ്തില്ലെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവച്ചതെന്നായിരുന്നു കോണ്‍ഗ്രസ് വിട്ടതിനെക്കുറിച്ച് നേരത്തെ അല്‍പേഷ് പ്രതികരിച്ചത്. ഒക്ടോബര്‍ 21 നാണ് ഗുജറാത്തില്‍ ഉപതെരഞ്ഞെടുപ്പ്. 24 ന് വോട്ടെണ്ണല്‍ നടക്കും.
Discussion about this post