യുഎന്‍ എ സാമ്പത്തിക തട്ടിപ്പില്‍ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു.കേസിലെ പ്രതിയും സംഘടനയുടെ ദേശീയ സെക്രട്ടറിയുമായ ജാസ്മിന് ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് സംഘടനാ തുക വക മാറ്റിയതിന്റെ തെളിവുകളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത.74 ലക്ഷം രൂപയാണ് വകമാറ്റിയത്
നിലവില്‍ ജാസ്മിന് ഷായുടെ ഭാര്യയ്ക്ക് ആറ് അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.ജാസ്മിന് ഷായുടെ ഭാര്യയും ഈ കേസില്‍ പ്രതിയാണ്.കേസില്‍ എട്ടാം പ്രതിയാണ് ജാസ്മിന് ഷായുടെ ഭാര്യ ഷബ്ന.കേസിലാകെ എട്ടു പ്രതികളാണ് ഇപ്പോഴുള്ളത്. ജാസ്മിന് ഷായും സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫും ഉള്‍പ്പടെ നാല് പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു
Discussion about this post