കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വര പങ്കാളിയായുള്ള മെഡിക്കല്‍ കോളേജില്‍ നടത്തിയ റെയ്ഡില്‍ നിന്ന് 4.5 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു.പരമേശ്വര മേലധികാരിയായ സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളേജിലാണ് റെയ്ഡ്.
അതേസമയം പരമേശ്വരയുടെ സഹോദരന്റെ മകന് ആനന്ദിന്റെയും മറ്റ് ചില ബന്ധുക്കളുടേയും വീടുകളിലാണ് റെയ്ഡ് നടന്നു. കഴിഞ്ഞ ദിവസം രാവിലെ പരമേശ്വരയുടെ വീട്ടിലും മെഡിക്കല്‍ കോളേജിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ മെഡിക്കല്‍ കോളേജില്‍ സാമ്പത്തിക ക്രമക്കേടുള്ളതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
പരമേശ്വരയുടേത് കൂടാതെ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്.എല്‍ ജലപ്പയുടെ കോലാറിലെ മെഡിക്കല്‍ കോളേജിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്.
Discussion about this post