ബലാക്കോട്ടിലെ ജയ്ഷ ഇ മുഹമ്മദ് ക്യാമ്പിൽ ചാവേർ ബോംബർമാർ ഉൾപ്പടെ 50 ഓളം തീവ്രവാദികൾ പരിശീലനത്തിലാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.ഇന്ത്യൻ വ്യോമസേനയുടെ മിറേജ് 2000 യുദ്ധ വിമാനങ്ങൾ ഫിബ്രവരി 26 ന് ബലാക്കോട്ടിലെ ജയ്ഷ ഇ മുഹമ്മദ് തീവ്രവാദ ക്യാമ്പ് നശിപ്പിച്ചതാണ്. പാക്കിസ്ഥാൻ പിന്തുണയുളള തീവ്രവാദ ഗ്രൂപ്പിന്റെ ഏറ്റവും വലിയ പരിശീലന ക്യാമ്പായിരുന്നു ഇത്.
വനത്തിനിടയിൽ ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന തീവ്രവാദ ക്യാമ്പ് ചാവേർ ആക്രമണത്തിന് പരിശീലനം നൽകുന്ന പുതിയ കേന്ദ്രമായി മാറിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ജയ്ഷ ഇ മുഹമ്മദിനും പാക്കിസ്ഥാൻ ആസ്ഥാനമായുളള മറ്റ് തീവ്രവാദ ഗ്രൂപ്പുകൾക്കുമുളള പ്രധാന പരിശീലന കേന്ദ്രമായിരുന്നു ബലാക്കോട്ട് എന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു.
വ്യോമാക്രമണം ലക്ഷ്യമിട്ടുളള തീവ്രവാദ ക്യാമ്പ് ഏകദേശം ആറ് ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു. തീവ്രവാദ പരിശീലനം നൽകുന്നതിനുളള സൗകര്യങ്ങളോടെയാണ് ക്യാമ്പ ് സ്ഥാപിച്ചിരിക്കുന്നത്. ജെഎം മേധാവി മൗലാന മസൂദ് അസറും മറ്റ് മുതിർന്ന തീവ്രവാദികളും ഈ തീവ്രവാദ ക്യാമ്പ് പതിവായി സന്ദർശിക്കാറുണ്ടെന്നാണ് വിവരം. കുൻഹാർ നദിയ്ക്ക് സമീപമാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത് റിക്രൂട്ട് ചെയ്യുന്നവർക്ക് ജല പരിശീലനം നൽകാനും തീവ്രവാദ ഗ്രൂപ്പുകൾ ഈ ക്യാമ്പ് ഉപയോഗിക്കുന്നു.
സെപ്റ്റംബർ 23 ന് പാക്കിസ്ഥാനിലെ ബലാക്കോട്ടിലെ തീവ്രവാദ ക്യാമ്പ് വീണ്ടും സജീവമാക്കിയതായി ആർമി ചീഫ് ജനറൽ ബിപിൻ റാവത്ത് അറിയിച്ചിരുന്നു.
Discussion about this post