മഹാരാഷ്ട്രയിൽ ഗവർണർക്കെതിരായ ശിവസേനയുടെ ഹർജി നാളെ പരിഗണിക്കും: രാത്രി എടുക്കാനാവില്ലെന്ന് കോടതി

Published by
Brave India Desk

മഹാരാഷ്ട്രയിൽ ഗവർണർക്കെതിരെ ശിവസേന സുപ്രീംകോടതിയിൽ നൽകിയ ഹർജി ചൊവ്വാഴ്ച രാത്രി പരിഗണിക്കില്ല. ബുധനാഴ്ച അടിയന്തരസ്വഭാവത്തോടെ ഈ ഹർജി പരിഗണിക്കും. സർക്കാർ രൂപവത്കരിക്കാനുള്ള പിന്തുണ ഉറപ്പുവരുത്താൻ ഗവർണർ ഭഗത് സിങ് കോഷിയാരി മതിയായ സമയം നല്കിയില്ലെന്നാണ് ശിവസേന ഹർജിയിൽ ആരോപിക്കുന്നത്.

എന്നാൽ ശിവസേനയുടെ ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച രാത്രി പരിഗണിക്കില്ലെന്നാണ് ഏറ്റവും പുതിയ ഹർജി ബുധനാഴ്ച അടിയന്തരമായി പരിഗണിക്കാമെന്ന് സുപ്രീംകോടതി രജിസ്ട്രി പറഞ്ഞതായി ശിവസേനയുടെ അഭിഭാഷകൻ സുനിൽ ഫർണാണ്ടസും പറഞ്ഞു.

രാഷ്ട്രപതി ഭരണത്തിനെതിരായ രണ്ടാമത്തെ ഹർജി എപ്പോൾ സമർപ്പിക്കണമെന്നത് സംബന്ധിച്ച് ബുധനാഴ്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആർക്കും സർക്കാർ രൂപവത്കരിക്കാൻ കഴിയാതിരുന്നതോടെയാണ് മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകീട്ട് രാഷ്ട്രപതി ഇതുസംബന്ധിച്ച ശുപാർശ അംഗീകരിക്കുകയായിരുന്നു.

Share
Leave a Comment