ചേർത്തല: ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയില്‍. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ചേർത്തല പോലീസ് ആണ് പിടികൂടിയത്. പള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡിൽ കോനാട്ട് രാജേഷ് ആണ് പിടിയിലായത്.
തിരുനല്ലൂർ സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന സിപി ബാബു-അമ്മിണി ദമ്പതികളുടെ മകളായ അമ്പിളി (42) രാജേഷ് കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം.
സംഭവസ്ഥലത്തും അമ്പിളിയുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് 12 മണിയോടെയാണ് തെളിവെടുപ്പ് നടത്തിയത്. വൻപൊലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പ് നടത്തിയത്.
പള്ളിച്ചന്തയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ബാങ്കിലേയ്ക്കുള്ള പൈസ വാങ്ങി വാഹനത്തിൽ കയറുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് കൈയ്യിൽ കരുതിയ കത്തികൊണ്ട് അമ്പിളിയെ കുത്തി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഈ പണവുമായി ഇയാള്‍ മുങ്ങി. സംഭവസ്ഥലത്ത് തന്നെ അമ്പിളി മരിച്ചു.
Discussion about this post