ന്യൂഡൽഹി: വരുന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ മേഖല വിടുമെന്ന് മണ്ഡിയിലെ എൻ.ഡി.എ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്ത്. ബോളിവുഡ് സിനിമാലോകം ഒരു നുണയാണ് അവിടെയുള്ളതെല്ലാം വ്യാജമാണെന്നും കങ്കണ പറഞ്ഞു.
പ്രേക്ഷകരെ ആകർഷിക്കുന്നതിനായുള്ള കുമിള പോലെ തിളങ്ങുന്ന ഒരു വ്യാജലോകം മാത്രമാണ് സിനിമ ലോകം. ഈ മേഖലയിലുള്ളവർ സൃഷ്ടിക്കുന്നത് തികച്ചും വ്യത്യസ്തമായ അന്തരീക്ഷമാണ്. നല്ലൊരു അഭിനേത്രിയാണെന്നും ബോളിവുഡ് വിട്ടു പോകരുതെന്നും സിനിമയിലെ ചില സുഹൃത്തുക്കള്‍ പറഞ്ഞത് കൊണ്ട് മാത്രമാണ് ഈ മേഖലയില്‍ ഇപ്പോഴും നില്‍ക്കുന്നത്. എന്നാലും അഭിനയം മടുത്തു തുടങ്ങി. അതുകൊണ്ടാണ് എഴുതാനും സംവിധാനം ചെയ്യാനും ആരംഭിച്ചത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post