കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസില്‍ പ്രതിസന്ധി തുടരുന്നു. കോഴിക്കോട് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് – ദമാം, രാത്രി 11.20നുള്ള കോഴിക്കോട് – ബെംഗളൂരു എന്നീ വിമാന സർവീസുകൾ ആണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുറവ് കാരണമാണ് സർവീസുകൾ റദ്ദാക്കിയത്.
നേരത്തെ ജീവനക്കാർ ഇല്ലാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മുംബൈ സർവീസുകൾ റദ്ദാക്കിയിരുന്നു. സമരം ഒത്തുതീർപ്പായതോടെ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ച് തുടങ്ങിയെങ്കിലും എയർ ഇന്ത്യ എക്‌സപ്രസിന്റെ സർവീസ് പ്രശ്‌നങ്ങൾ ഇതുവരെ തീർന്നിട്ടില്ല.
എയർ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയനിൽ ഉള്ള 300 ജീവനക്കാർ കൂട്ടമായി മെഡിക്കൽ അവധി എടുത്തതിനെ തുടർന്നായിരുന്നു വിവാദ സംഭവങ്ങൾ അരങ്ങേറിയത്. ഇക്കാര്യം ആസൂത്രിതമാണെന്ന് ബോധ്യപ്പെട്ട കമ്പനി ഇതിന് നേതൃത്വം നൽകിയ 25 പേരെ പിരിച്ചുവിടുകയാണെന്ന് നോട്ടീസ് നൽകിയിരുന്നു. കേന്ദ്ര ലേബർ കമ്മീഷണറുടെ നിർദ്ദേശങ്ങൾ പ്രകാരം മാനേജ്‌മെന്റ് ജീവനക്കാരും തമ്മിൽ ചർച്ച നടത്തി പ്രതിസന്ധി പരിഹരിക്കുകയായിരുന്നു.
Discussion about this post