കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളിയെ സഹായിച്ച സിപിഎം മുൻ പ്രാദേശിക നേതാവ് അറസ്റ്റിൽ. ജോളി തയാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട മനോജ് ആണ് അറസ്റ്റിലായത്. സിപിഎം കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന കെ മനോജിനെ ആരോപണം ഉയർന്നതിനെ തുടർന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ടത് മനോജ് ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ജോളിയും മനോജുമായുള്ള പണമിടപാട് രേഖകളും കണ്ടെടുത്തിരുന്നു. ക്രൈംബ്രാഞ്ച് മനോജിന്റെ മൊഴിയെടുത്തിരുന്നു. ജോളിയിൽ നിന്നും പണം കൈപ്പറ്റിയെന്ന് മനോജ് സമ്മതിച്ചിരുന്നു. ഒപ്പിട്ടത് വ്യാജ വിൽപത്രമാണെന്ന് അറിയാതെയാണ്. ജോളി തന്നെ ചതിക്കുകയായിരുന്നെന്നുമായിരുന്നു മനോജ് പറഞ്ഞത്.
‘ഭൂമി വാങ്ങാന്‍ ജോളി പണം നല്‍കിയിരുന്നു. പിന്നീട് ഈ ഒരുലക്ഷം രൂപ തിരിച്ചുനല്‍കി. വസ്തു വില്പന രേഖയാണെന്ന് പറഞ്ഞതിനാലാണ് വിൽപ്പത്രത്തിൽ ഒപ്പ് വച്ചതെന്നായിരുന്നു മനോജിന്റെ വിശദീകരണം.
Discussion about this post