ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനൊപ്പം നില്ക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. തൃപ്തി ദേശായിയുടേയും സംഘത്തിന്റെയും ശബരിമലയിലേക്കുള്ള വരവിനുപിന്നില്‍ സര്‍ക്കാരിന്റെ ഗൂഡാലോചന തള്ളിക്കളയാനാവില്ലെന്നും കെ സുരേന്ദ്രന് പറഞ്ഞു.
ആക്ടിവിസ്റ്റുകളെ സര്‍ക്കാര്‍ തിരിച്ചയയ്ക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ച് വിശ്വാസികളുടെ ഇടയില്‍ നല്ലപിള്ള ചമയാനും നഷ്ടപ്പെട്ട പിന്തുണ വീണ്ടെടുക്കാനുമുള്ള നാടകമാണോ എന്ന കാര്യം അന്വേഷിക്കണം. വന്നവര്‍ നേരെ മലയ്കുപോകാതെ എന്തിന് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ നാടകം കളിച്ചു. തിരിച്ചയയ്ക്കാന്‍ മണിക്കൂറുകള്‍ വൈകിയതെന്തിന്. എ കെ ബാലനും ബിന്ദു അമ്മിണിയും എന്തിന് കൂടിക്കാഴ്ച നടത്തിയതെന്ന കാര്യം ബാലന് എന്തുകൊണ്ട് വിശദീകരിക്കുന്നില്ലെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
തൃപ്തി ദേശായിയുടേയും സംഘത്തിന്റെ വരവിനുപിന്നിൽ സർക്കാരിന്റെ ഗൂഡാലോചന തള്ളിക്കളയാനാവില്ല. ആക്ടിവിസ്റ്റുകളെ സർക്കാർ തിരിച്ചയയ്ക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ച് വിശ്വാസികളുടെ ഇടയിൽ നല്ലപിള്ള ചമയാനും നഷ്ടപ്പെട്ട പിന്തുണ വീണ്ടെടുക്കാനുമുള്ള നാടകമാണോ എന്ന കാര്യം അന്വേഷിക്കണം. വന്നവർ നേരെ മലയ്കുപോകാതെ എന്തിന് കമ്മീഷണർ ഓഫീസിനു മുന്നിൽ നാടകം കളിച്ചു? തിരിച്ചയയ്ക്കാൻ മണിക്കൂറുകൾ വൈകിയതെന്തിന്? എ. കെ ബാലനും ബിന്ദു അമ്മിണിയും എന്തിന് കൂടിക്കാഴ്ച നടത്തിയതെന്ന കാര്യം ബാലൻ എന്തുകൊണ്ട് വിശദീകരിക്കുന്നില്ല?.
https://www.facebook.com/KSurendranOfficial/photos/a.640026446081995/2638356456248974/?type=3&permPage=1
Discussion about this post