ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻചിറ്റ്. കലാപത്തെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മീഷന്റെ റിപ്പോർട്ടിലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീൻചിറ്റ് നൽകിയത്. റിപ്പോർട്ട് ഗുജറാത്ത് നിയമസഭയിൽ വച്ചു.
മുഖ്യമന്ത്രിയായിരുന്ന മോദി കലാപം തടയാൻ ശ്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അദ്ദേഹത്തിനെതിരെ തെളിവൊന്നുമില്ല. ഗുജറാത്ത് എഡിജിപിയായിരുന്ന ആർബി ശ്രീകുമാർ നൽകിയ മൊഴികൾ സംശയകരമാണ്. കലാപം ആസൂത്രിതമല്ല. കലാപം സംബന്ധിച്ച് മുൻ പൊലീസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് ഉന്നയിച്ച ആരോപണങ്ങൾ കള്ളമാണെന്നും റിപ്പോർട്ടിലുണ്ട്.
നേരത്തെ 2008ൽ കമ്മീഷൻ നൽകിയ ഇടക്കാല റിപ്പോർട്ടിലും മോദിക്ക് ക്ലീൻചിറ്റ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട്.
Discussion about this post