എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി ടി.പി സെന്‍കുമാര്‍. വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ?’ എന്ന തലക്കെട്ടോടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വെള്ളാപ്പള്ളിക്കെതിരെ സെന്‍കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്. ‘
കരിക്ക് കുടിച്ചിട്ട് തൊണ്ണാന്‍ കൊണ്ട് എറിയുന്നവരെ തിരിച്ചറിയണം’ എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയുടെ വാര്‍ത്ത ഒപ്പം ചേര്‍ത്താണ് ടി.പി സെന്‍കുമാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദാഹിച്ചു വലച്ചു വരുമ്പോള്‍ കരിക്ക് കൊടുത്താല്‍ വെള്ളം കുടിച്ചിട്ട് തൊണ്ണന്‍ കൊണ്ട് എറിയുന്ന സ്വഭാവമുള്ളവരെ സമുദായം തിരിച്ചറിയണമെന്നും ആനയെ എലക്കാ കൊണ്ട് എറിയുന്നതു പോലെയാകും അവരുടെ ശ്രമങ്ങളെന്നും വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ?
1996 മുതലുള്ള വേദങ്ങളും
അനുബന്ധ കണക്കു വേദങ്ങളും ഓതുക.
ക്രൂരമായ , പിഴിഞ്ഞുള്ള വിദ്യാർത്ഥി പ്രവേശനം, ഓരോ പോസ്റ്റിംഗിനും എത്രയെന്നു ജോലിക്ക് ശ്രമിച്ച ഓരോ SNDP കാരനും അറിയാം. ശരാശരി 80 കോടി ഒരു വർഷം. 23വർഷങ്ങൾ. !!!
മൈക്രോ, ഇന്ന് എസ് എൻ ഡി പി
പിന്നോക്ക വിഭാഗം കമ്മീഷൻ കരിമ്പട്ടികയിൽ അല്ലേ. ??
ഗുരുദേവന് നേരെ എതിർ പോകരുതായിരുന്നു.
“അവനവാത്മ സുഖത്തിനാചരിക്കുന്നവ
അപരന് സുഖത്തിനു വരേണം. “
ആ അപരൻ കുടുംബവും ബന്ധുക്കളുമല്ല.
ദരിദ്രനാരായണൻമാരായ
ബഹു ഭൂരിപക്ഷം ശ്രീനാരായണീയരാണ്!
എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി.
എസ് എൻ ഡി പി ഒരു രാജഭരണമായല്ല …ഗുരുദേവനും ഡോക്ടർ പൽപ്പുവും ആർ ശങ്കറും ഒക്കെ കണ്ടിരുന്നത്. .!
ചൊറിയാൻ വരരുത്!!
https://www.facebook.com/drtpsenkumarofficial/photos/a.249893645887710/425840334959706/?type=3&__xts__%5B0%5D=68.ARCne_3TyrYoqE0lY7eWw3qgtIAW9poOL0u9AqFSQK4tpod72UeMXcboHj-b4-c9IDC0J5AB949fUKtFmnYP1aR7jJfn4xAzk_x6Tf9oVbQKsA4ZawWNo2JtXm81mr-fmtlSgCaqxeR8VP9vm–rxH7IH84KBnTOygi_PpsKi-flIUPKwlwarjXDyDAo4nCf0WafTBRlGUzGxDwQkRbn8WdWspqu1JUSh7-keiPGhNLy7Aml5LhRn4pDJJgn-4U4x3pNAQNxWniqMtrwgWKVfqv4q1NKGXGvsTQMwObQwZ2xyzyMUKVrrK8WWXg-RYYmYfh7Cf_bXktCfedfJsNkwZ4&__tn__=-R
Discussion about this post