കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് ഡിസംബര്‍ 17 ന് ഒരു വിഭാഗം നടത്തുമെന്നറിയിച്ച ഹര്‍ത്താലിനു പിന്തുണയില്ലെന്ന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും. ജനകീയ ഹര്‍ത്താല്‍ എന്ന പേരില്‍ നടത്തുന്ന ഹര്‍ത്താല്‍ പ്രത്യക്ഷത്തില്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയ ബിജെപിയെ സഹായിക്കാനാണെന്ന നിലപാടുമായി കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തി. ഇതോടൊപ്പം ബില്ലിനെതിരേ ശക്തമായി രംഗത്തെത്തിയ മുസ്ലിം സംഘടനകളും ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന നിലപാടിലാണ്.
ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ജമാ അത്തെ ഇസ്ലാമി, സമസ്ത എന്നീ സംഘടനകള്‍ കഴിഞ്ഞദിവസം അറിയിച്ചു. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ തയാറാണെന്ന നിലപാടിലേക്ക് കേന്ദ്രസര്‍ക്കാര്‍ മാറിയതോടെ ഹര്‍ത്താലിനോട് യാതൊരുവിധത്തിലും സഹകരിക്കേണ്ടെന്നാണ് ഇവരുടെ നിലപാട്.
Discussion about this post