കൊച്ചി: ലോക കേരളസഭ ഭൂലോക തട്ടിപ്പെന്ന് രൂക്ഷവിമർശനവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരൻ. രാഷ്ട്രീയ പരിപാടിയായി അധപതിച്ചെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് പണം നൽകുന്നവരെ വിളിച്ച് വിരുന്ന് കൊടുക്കുന്ന പരിപാടിയായി ലോകകേരളസഭ മാറിയെന്നും മുരളീധരൻ വ്യക്തമാക്കി.
സഭയിൽ പങ്കെടുക്കുന്നവരുടെ പശ്ചാത്തലം പോലുമറിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക കേരളസഭ ഭൂലോക തട്ടിപ്പാണ്. ലോക കേരളസഭ രാഷ്ട്രീയ പരിപാടിയായി അധപതിച്ചെന്ന് പാർട്ടിക്ക് പണം നൽകുന്നവരെ വിളിച്ച് വിരുന്ന് കൊടുക്കുന്ന പരിപാടിയായി മാറിയെന്നും കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് കേന്ദ്രവുമായി ഒരു കൂടിയാലോചനയും നടത്തിയിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രമേയം പാസ്സാക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നില്ല. പരിപാടിക്ക് ക്ഷണിച്ചുകൊണ്ടുള്ള ഒരു കത്തുമാത്രമാണ് ലഭിച്ചതെന്നും മുരളീധരൻ പറഞ്ഞു. ലോക കേരളസഭയുടെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത് വി മുരളീധരനെയാണ്. എന്നാൽ ഇന്ന് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കുകയാണ് ചെയ്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രമേയം പാസ്സാക്കാൻ സംസ്ഥാനസർക്കാരിന് അധികാരമുണ്ട്. പക്ഷേ അതിന് ഒരു സ്വകാര്യബില്ലിന്റെ പോലും വിലയില്ലെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post