ഹൈദരാബാദ്: സ്ത്രീകള്‍ക്കെതിരേയുള്ള ബലാത്സംഗം, ആസിഡ് ആക്രമണം എന്നീ കേസുകളില്‍ പ്രതികള്‍ക്കെതിരേ ശക്തമായ തെളിവുണ്ടെങ്കില്‍ പെട്ടെന്ന് വിചാരണ പൂര്‍ത്തിയാക്കി 21 ദിവസത്തിനുള്ളില്‍ വിധി പ്രഖ്യാപിക്കണമെന്ന പുതിയ നിയമവുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ മുന്നോട്ട്.
ദിശ എന്നു പേരിട്ടിരിക്കുന്ന ഈ നിയമത്തിന്റെ നിര്‍വഹണ ചുമതല വനിതാ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണ് നല്‍കിയിരിക്കുന്നത്.
ബലാത്സംഗ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് വധശിക്ഷ വിധിക്കുന്നതാണ് നിയമത്തിന്റെ പ്രധാന സവിശേഷത. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ 13 ജില്ലകളില്‍ പ്രത്യേക കോടതി സ്ഥാപിക്കാനും തീരുമാനമായി.
തെലുങ്കാനയില്‍ യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കത്തിച്ചുകൊന്ന സംഭവത്തിന് തൊട്ടുപിന്നാലെയാണ് മന്ത്രിസഭ ദിശ നിയമത്തിന് രൂപം നല്‍കിയത്.
Discussion about this post