പട്ന: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍.പി.ആര്.) പുതുക്കല്‍ നടപ്പാക്കാനൊരുങ്ങി ബിഹാര്‍. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന വിഷയത്തില്‍ തീരുമാനം എടുത്തെന്നും തുടര്‍ന്നുള്ള വിവരശേഖരണം മേയ് 15 മുതല്‍ 28 വരെ സംസ്ഥാനത്തു നടക്കുമെന്നും ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2020-ല്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനുള്ള തീരുമാനം കൈക്കൊണ്ടു. ഇതിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിവര ശേഖരണം ബിഹാറില്‍ മേയ് 15 മുതല്‍ 28 വരെ നടക്കും ‘ -സുശീല്‍കുമാര്‍ മോദി മാധ്യമങ്ങളോടു വെളിപ്പെടുത്തി.
ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭ ഡിസംബര്‍ 24ന് അംഗീകാരം നല്‍കിയിരുന്നു.
Discussion about this post