ആസാമി ജനതയുടെ താല്പര്യങ്ങള് ഒരിക്കലും അവഗണിക്കപ്പെടില്ലെന്ന ഉറപ്പുമായി മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍. പൗരത്വ നിയമത്തെക്കുറിച്ചുള്ള ആശങ്കകള്‍ ആസാം ജനതയില്‍ നിന്നും പരിപൂര്‍ണ്ണമായി വിട്ടുമാറിയിട്ടില്ലാത്ത സാഹചര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ഈ ആശ്വാസ വാക്കുകള്‍.
താനും ജനിച്ചു വളര്‍ന്ന ഈ മണ്ണിന്റെ തന്റെ മകനാണെന്നും, പൗരത്വ നിയമത്തെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ അനാവശ്യമാണെന്നും സര്‍ബാനന്ദ സൊനോവാള്‍ പറഞ്ഞു .ഈ മണ്ണിലെ നിവാസികളുടെ താല്പര്യങ്ങള് സംരക്ഷിക്കപ്പെടണം,അതിനുതകുന്ന രീതിയില്‍ വേണം പൗരത്വ നിയമം നടപ്പിലാക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
സംസ്ഥാനസര്‍ക്കാരിന്റെ അറിയിപ്പുകളും ബോധവല്ക്കരണങ്ങളും ജനങ്ങള്‍ ഉള്‍ക്കൊള്ളണം. രാജ്യവിരുദ്ധ ശക്തികളുടെ കുപ്രചാരണങ്ങളില്‍ വിശ്വസിച്ച് വഞ്ചിതരാകരുതെന്നും അദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി
Discussion about this post