രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ വിചാരണ കോടതിയിൽ ഹാജരാകാതിരുന്നതിന് അറസ്റ്റിലായ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിനെ ജനുവരി 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ശനിയാഴ്ച,കേസിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് അഹമ്മദാബാദിലെ വിരാംഗത്തിനു സമീപത്തു നിന്നാണ് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തത്.
2015 ൽ,പൊലീസുകാരെ വധിക്കാനുള്ള പ്രകോപനപരമായ ആഹ്വാനങ്ങൾ നടത്തിയതിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി പട്ടേലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.








