ഡല്‍ഹി: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ സര്‍വ്വേയില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ജനങ്ങള്‍ ഉത്തരം നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്‍പിആറില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നിര്‍ബന്ധമല്ല. അറിയാത്തത് നല്‍കേണ്ടതില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. മന്ത്രിസഭയോഗതീരുമാനങ്ങള് വിശദീകരിച്ചു കൊണ്ട് പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്രഭരണപ്രദേശങ്ങളായ ദാമന്‍ ദിയുവും ദദ്രനഗര്‍ ഹവേലിയും ലയിപ്പിച്ചു കൊണ്ടുള്ള നിയമഭേദഗതിക്കും ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി. ദാമന്‍ ആയിരിക്കും പുതിയ കേന്ദ്രഭരണപ്രദേശത്തിന്റെ തലസ്ഥാനം. ഗുജറാത്തിലാണ് ദാമന്‍ ദിയു സ്ഥിതി ചെയ്യുന്നത്.
Discussion about this post