രാജ്യം ഉറ്റു നോക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ , 21 ആചാര വെടി മുഴക്കുന്ന ചടങ്ങിന് നേതൃത്വം നൽകുന്നത് മലയാളിയായ സി. സന്ദീപ് ആണ്.മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിയാണ് ലഫ്. കേണൽ സി. സന്ദീപ്.റിപ്പബ്ലിക് ദിന പരേഡിനു മുൻപ് സായുധ സേനകളുടെ സർവ്വ സൈന്യാധിപനായ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ദേശീയപതാകയുയർത്തും.ഇതിനു മുന്നോടിയായി 21 ആചാരവെടി മുഴക്കുന്നതാണ് ചടങ്ങ്.
റിപ്പബ്ലിക് ദിനത്തിൽ ,ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുന്ന കരസേനയുടെ ആർട്ടിലറി വിഭാഗത്തെ നയിക്കുന്നത് സന്ദീപ് ആയിരിക്കും.തുടർച്ചയായി ഇത് മൂന്നാം തവണയായാണ് ഈ ചടങ്ങിന് സന്ദീപിന് ഭാഗ്യം ലഭിക്കുന്നത്.കശ്മീർ, പഞ്ചാബ്, അസം, റാഞ്ചി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള സന്ദീപ്,ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിട്ടിത് പതിനേഴാം വർഷമാണ്.








