2020-ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യത്തിന്റെ മുഖ്യാതിഥിയായ ബ്രസീലിയന്‍ പ്രസിഡന്റ് ജൈര്‍ ബോല്സോനറോയുടെ ചതുര്‍ദിന സന്ദര്‍ശനത്തിലുടനീളം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി ഒപ്പമുണ്ടാകണമെന്ന ചുമതല പ്രധാനമന്ത്രി തന്നെ ഏല്‍പ്പിച്ചതിലുള്ള സന്തോഷം പങ്കുവെച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ബ്രസീല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം ഇന്ത്യ – ബ്രസീല്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ വഴിയൊരുക്കട്ടെ എന്നും വി മുരളീധരന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് ഇന്ത്യയിലെത്തിയ ബ്രസീലിയന്‍ പ്രസിഡന്റിനെ കേന്ദ്രമന്ത്രി വി മുരളീധരന് പാലം ടെക്നിക്കല്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. പ്രസിഡന്റായ ശേഷം ജൈര്‍ ബോല്സോനറോ ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. ഏഴുമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വ്യവസായികളും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
2020ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് ദില്ലിയിലെത്തിയ ബ്രസീൽ പ്രസിഡന്റ് ശ്രീ. ജൈർ ബോൽസോനറോയെ പാലം ടെക്നിക്കൽ വിമാനത്താവളത്തിൽ സ്വീകരിച്ചു.
പ്രസിഡന്റായ ശേഷം ജൈർ ബോൽസോനറോ ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. ഏഴുമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വ്യവസായികളും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. രാജ്യത്തിന്റെ മുഖ്യാതിഥിയായ ജൈർ ബോൽസോനറോയുടെ ചതുർദിന സന്ദർശനത്തിലുടനീളം കേന്ദ്ര സർക്കാർ പ്രതിനിധിയായി ഒപ്പമുണ്ടാകണമെന്ന ചുമതല പ്രധാനമന്ത്രി എന്നെ ഏൽപ്പിച്ചതിലുള്ള സന്തോഷവും പങ്കുവയ്ക്കട്ടെ. നാളെ രാഷ്ട്രപതി രാംനാഥ് കോവിന്ദു മായും പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുമായും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ജി യുമായുമുള്ള ചർച്ചകളാണ് ബ്രസീൽ പ്രസിഡന്റിന്റെ സന്ദർശനത്തിലെ മുഖ്യ അജണ്ട. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ജി യും അദ്ദേഹത്തെ സന്ദർശിക്കും.ഇന്ത്യ-ബ്രസീൽ ഉഭയകക്ഷി ബന്ധം നരേന്ദ്ര മോദി ജി സർക്കാർ അധികാരത്തിലെത്തിയതോടെയാണ് കൂടുതൽ മെച്ചപ്പെട്ടത്. ബ്രിക്സ്, ഇബ്സ, ജി 20 ഉച്ചകോടികളിലും ഐക്യരാഷ്ട്രസഭയിലെ ചർച്ചകളിലും പൊതു നിലപാടിലേക്ക് ഇക്കഴിഞ്ഞ 6 വർഷത്തിനിടെ ഇരു രാജ്യങ്ങളും എത്തിയെന്നതും ശ്രദ്ധേയമാണ്. 2018-19 ൽ 8.2ബില്യൺ അമേരിക്കൻ ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങൾക്കും ഇടയിൽ നടന്നത്. 6 ബില്യൺ അമേരിക്കൻ ഡോളറിന്റെ നിക്ഷേപം ഇന്ത്യക്ക് ബ്രസീലിലുണ്ട്. ഇന്ത്യ – ബ്രസീൽ ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ബ്രസീൽ പ്രസിഡൻറിന്റെ സന്ദർശനം വഴിയൊരുക്കട്ടെ.
https://www.facebook.com/VMBJP/posts/2690017511094261
Discussion about this post