മുംബൈ: 2018ലെ ഭീമ-കൊറേഗാവ് സംഘര്‍ഷ കേസ് ഏറ്റെടുത്ത് കേന്ദ്ര ഏജന്‍സിയായ എന്‍ഐഎ. കേസില്‍ പുനരന്വേഷണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കം നടത്തിയ സാഹചര്യത്തിലാണ് എന്‍ഐഎ ഏറ്റെടുത്തത്.
അതേസമയം, സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെയാണ് കേസ് എന്‍.ഐ.എ ഏറ്റെടുത്തതെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ആരോപിച്ചു. കേസ് എന്‍.ഐ.എ ഏറ്റെടുത്തത് കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാറും തമ്മില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് കേസ് പുനരന്വേഷണം സംബന്ധിച്ച ചര്‍ച്ചകള്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍, ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയത്. ‘അര്‍ബന്‍ നക്സലുകള്‍’ എന്നാരോപിച്ച് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് എതിരെ പുണെ പൊലീസ് നല്കിയ തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. പൊലീസ് നല്കിയ തെളിവുകള്‍ വ്യാജമായി സൃഷ്ടിച്ചതാണെന്ന സംശയമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്.
15 ദിവസത്തിനകം തെളിവുകളുടെ ഉറവിടം വ്യക്തമാക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് വീണ്ടും അന്വേഷിക്കുമെന്ന് അനില്‍ ദേശ്മുഖ് വ്യക്തമാക്കിയിരുന്നു.
Discussion about this post