മാറാത്ത സാമ്രാജ്യത്തിലെ സിംഹമായ ഛത്രപതി ശിവാജിയുടെ സൈനിക കമാൻഡറായ താനാജി മാല സാരിയുടെ കഥപറയുന്ന “‘താനാജി : ദ അണ്‍ സങ് വാരിയര്‍” ഇരുന്നൂറു കോടി കടന്നു മുന്നേറുന്നു.മഹാരാഷ്ട്രയിലെ കൊണ്ടാണ കോട്ട കീഴടക്കുന്നതിനിടയിൽ വീരമൃതു വരിച്ച താനാജിയുടെ ഓർമയ്ക്ക് ,കോട്ടയ്ക്ക് തന്റെ കരുത്തനായ കമാൻഡറെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ സിഹ ഗഢ് എന്ന് പേരു നൽകിയത് ഛത്രപതി ശിവാജിയായിരുന്നു.ജനുവരി പത്തിന് റിലീസ് ചെയ്ത ചിത്രം 200 കോടി കളക്ഷനുമായി മുന്നേറുകയാണ്.ചിത്രത്തിലെ നായകനും സഹനിർമ്മാതാവുമായ അജയ് ദേവ്ഗണാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഈ വിവരം ആരാധകരുമായി പങ്കു വച്ചത്.
”താനാജി ദ അണ്‍ സങ് വാരിയര്‍ നൂറുകോടി കടന്നിരിക്കുകയാണ്. ഞങ്ങളുടെ പരിശ്രമം ഫലം കണ്ടിരിക്കുന്നു. നിങ്ങള്‍ക്ക് എല്ലാ നന്ദിയും.”ചിത്രത്തിലെ നായികയും അജയുടെ ഭാര്യയുമായ കാജോളും തന്റെ ഫേസ്ബുക് അക്കൗണ്ടിൽ കുറിച്ചു..










