Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

by Brave India Desk
Sep 27, 2026, 10:45 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഞായറാഴ്ച തിരുവനന്തപുരത്ത് ഇറങ്ങുമ്പോൾ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് നിരവധി റെക്കോർഡ് നേട്ടങ്ങൾ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിരവധി നാഴികക്കല്ലുകൾ പിന്നിട്ടിട്ടുള്ള കോഹ്‌ലി, തിരുവനന്തപുരത്ത് മികച്ച റെക്കോർഡുമായാണ് വെസ്റ്റ് ഇൻഡീസിനെ നേരിടാനൊരുങ്ങുന്നത്.

ഏകദിനത്തിൽ 15,000 റൺസ് പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടത്തിന് കോഹ്‌ലി ഇനി 59 റൺസ് മാത്രം അകലെയാണ്. നിലവിൽ 314 മത്സരങ്ങളിൽ നിന്ന് 302 ഇന്നിങ്‌സുകളിലായി 14,941 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. 58.59 ശരാശരിയിൽ 54 സെഞ്ചുറികളും 79 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്. ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ളത് സച്ചിൻ ടെൻഡുൽക്കറാണ്. സച്ചിന്റെ 18,426 റൺസിന് പിന്നിലാണ് കോഹ്‌ലി. വെസ്റ്റ് ഇൻഡീസിനെതിരെ കോഹ്‌ലിയുടെ പ്രകടനവും ശ്രദ്ധേയമാണ്. 43 മത്സരങ്ങളിലെ 41 ഇന്നിങ്‌സുകളിൽ നിന്ന് 2,261 റൺസ് നേടിയിട്ടുണ്ട്. 66.50 ആണ് ശരാശരി. ഒമ്പത് സെഞ്ചുറികളും 11 അർധസെഞ്ചുറികളും വെസ്റ്റ് ഇൻഡീസിനെതിരെ കോഹ്‌ലിയുടെ പേരിലുണ്ട്.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറിയെന്ന ചരിത്രനേട്ടത്തിലേക്കുള്ള യാത്രയും കോഹ്‌ലി തുടരുകയാണ്. നിലവിൽ മൂന്ന് ഫോർമാറ്റുകളിലുമായി 85 അന്താരാഷ്ട്ര സെഞ്ചുറികളാണ് കോഹ്‌ലിക്കുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരെ മാത്രം ഒമ്പത് സെഞ്ചുറികൾ നേടിയിട്ടുള്ളതിനാൽ തിരുവനന്തപുരത്ത് മറ്റൊരു സെഞ്ചുറി കൂടി പിറക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കോഹ്‌ലിയുടെ റെക്കോർഡ് ഏറെ ശ്രദ്ധേയമാണ്. ഇവിടെ കളിച്ച രണ്ട് ഏകദിനങ്ങളിൽ ഒരിക്കൽപ്പോലും പുറത്താകാതെ 199 റൺസ് നേടിയിട്ടുണ്ട്. 2023 ജനുവരിയിൽ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 166 റൺസ് പുറത്താകാതെയുള്ള ഇന്നിങ്‌സാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത്. 110 പന്തിൽ 13 ഫോറും എട്ട് സിക്‌സും സഹിതമായിരുന്നു ആ ഇന്നിങ്‌സ്. 85 പന്തിൽ സെഞ്ചുറി നേടിയ കോഹ്‌ലി പിന്നീട് അതിവേഗം റൺസ് കൂട്ടിച്ചേർത്ത് 166 റൺസിലെത്തുകയായിരുന്നു.

ലിസ്റ്റ് എ ക്രിക്കറ്റിൽ സച്ചിൻ ടെൻഡുൽക്കറുടെ സെഞ്ചുറി റെക്കോർഡിനും കോഹ്‌ലി വെല്ലുവിളി ഉയർത്തുന്നുണ്ട്. നിലവിൽ 59 ലിസ്റ്റ് എ സെഞ്ചുറികളുള്ള കോഹ്‌ലി രണ്ട് സെഞ്ചുറികൾ കൂടി നേടിയാൽ സച്ചിന്റെ 60 സെഞ്ചുറികളുടെ റെക്കോർഡ് മറികടക്കും. സ്വന്തം മണ്ണിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ചുറികൾ നേടിയ താരമെന്ന സച്ചിന്റെ റെക്കോർഡിനും കോഹ്‌ലി അടുത്തെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 41 അന്താരാഷ്ട്ര സെഞ്ചുറികളാണ് നിലവിൽ കോഹ്‌ലിയുടെ പേരിലുള്ളത്. സച്ചിന്റെ 42 സെഞ്ചുറികളുടെ റെക്കോർഡ് മറികടക്കാൻ രണ്ട് സെഞ്ചുറികൾ കൂടി വേണം.

സ്വദേശത്ത് ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന സച്ചിന്റെ മറ്റൊരു റെക്കോർഡും കോഹ്‌ലിയുടെ ലക്ഷ്യത്തിലുണ്ട്. സ്വന്തം നാട്ടിൽ 164 മത്സരങ്ങളിൽ നിന്ന് 6,976 ഏകദിന റൺസാണ് സച്ചിൻ നേടിയിട്ടുള്ളത്. കോഹ്‌ലി 130 മത്സരങ്ങളിലെ 127 ഇന്നിങ്‌സുകളിൽ നിന്ന് 6,867 റൺസുമായി തൊട്ടുപിന്നിലാണ്. 110 റൺസ് കൂടി നേടിയാൽ ഈ റെക്കോർഡും കോഹ്‌ലി മറികടക്കും. സ്വദേശത്ത് 62.42 ശരാശരിയിൽ 27 സെഞ്ചുറികളും 36 അർധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്. ഈ വർഷവും മികച്ച ഫോമിലാണ് കോഹ്‌ലി. ആറ് ഇന്നിങ്‌സുകളിൽ നിന്ന് 384 റൺസാണ് താരം നേടിയത്. 64.00 ശരാശരിയും 106ന് മുകളിലുള്ള സ്ട്രൈക്ക് റേറ്റുമാണ് ഈ കാലയളവിലെ പ്രകടനം. ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.

നിരവധി റെക്കോർഡുകൾ കൈയെത്തുംദൂരത്തുള്ള സാഹചര്യത്തിലാണ് വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിനായി കോഹ്‌ലി തിരുവനന്തപുരത്ത് ഇറങ്ങുന്നത്. പ്രത്യേകിച്ച് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ അപരാജിത റെക്കോർഡ് തുടരാനായാൽ ആരാധകർക്ക് മറ്റൊരു ഓർമിക്കപ്പെടുന്ന ഇന്നിങ്‌സിനും സാക്ഷിയാകാം.

Tags: bccisachin tendulkarindian cricket
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies