ഡല്‍ഹി: പാക് ഭീകരന് മുഹമ്മദ് നവാദിനെ പിടികൂടിയ നാട്ടുകാര്‍ക്ക് രാജ്യത്തിന്റെ ആദരം. ഇവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്മാരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. ഉധംപൂര്‍ ഭീകരാക്രമണത്തെ കുറിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു രാജ്നാഥ് സിംഗ്.
പിടിയിലായ മുഹമ്മദ് നാവേദില് നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മേല്‍നോട്ടത്തില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
ഭീകരര്‍ക്കെതിരെ ശക്തമായ ചെറുത്ത് നില്പ് നടത്താന്‍ സൈനികര്‍ക്ക് കഴിഞ്ഞുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്നലെ ഉധംപൂര്‍ ഹൈവെയില്‍ ബിഎസ്എഫ് കോണ്‍വേയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടിരുന്നു. സൈന്യം ഒരു ഭീകരനെ വധിക്കുകയും, ഒരാളെ ജീവനോടെ പിടിക്കുകയും ചെയ്തു.
ജീവനോടെ പിടികൂടിയ ഉസ്മാന്ഖാന് എന്ന ഭീകരനില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ സുരക്ഷ ഏജന്‍സികള്‍ക്ക് ലഭിച്ചതായാണ് സൂചന. കഴിഞ്ഞയാഴ്ച പഞ്ചാിലെ ദുര്ഗ്ഗാദാസ്പൂരില് നടന് ഭീകരാക്രമണം സംബന്ധിച്ചും പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരുന്നു.
Discussion about this post