കർണാടകയിൽ യെദ്യൂരപ്പ സർക്കാരിന്റെ മന്ത്രിസഭയുടെ വികസനം ഇന്ന്. രാവിലെ 10 30 ന് നടക്കുന്ന ചടങ്ങിൽ 10 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും.ബിജെപിയിൽ ചേർന്ന 10 എം.എൽ.എമാർക്കാണ് മന്ത്രിസ്ഥാനം.
ജെഡിഎസ്, കോൺഗ്രസ് എന്നീ പാർട്ടികളിൽ നിന്നും മാറി ബിജെപി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചവരാണ് ഇവർ. നിലവിൽ മുഖ്യമന്ത്രി യെദ്യൂരപ്പ അടക്കം 18 മന്ത്രിമാരാണുള്ളത്. 34 മന്ത്രി സ്ഥാനങ്ങളിൽ 16 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്










