രാജ്യത്തിന് ഉണ്ടായ അഭൂതപൂർവമായ മാറ്റം പാർലമെന്റ് അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
പാർലമെന്റിൽ, രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
“ജനങ്ങൾ സർക്കാർ മാത്രമല്ല മാറ്റിയത്, അവരുടെ കാഴ്ചപ്പാട് കൂടിയാണ്.വേഗമാർന്ന , കൃത്യതയാർന്ന നീക്കങ്ങളായിരുന്നു ഈ ഗവണ്മെന്റിന്റേത്.പഴഞ്ചൻ രീതികളിലും ചിന്തകളിലും ഊന്നി നമ്മൾ മുന്നോട്ടു നീങ്ങിയിരുന്നെങ്കിൽ, ആർട്ടിക്കിൾ 370 ചരിത്രമായി മാറുകയില്ലായിരുന്നു. മുസ്ലിം സ്ത്രീകൾ ഇപ്പോഴും മുത്തലാഖ് മൂലം ദുരിതം അനുഭവിച്ചു ജീവിതം തള്ളിനീക്കിയേനെ, അയോധ്യയിലെ രാമജന്മഭൂമി ഇപ്പോഴും തീർപ്പാകാതെ കിടന്നേനെ, കർതാർപൂർ സാഹിബ് ഇടനാഴിയിലെ തീർത്ഥാടനം ഒരു സ്വപ്നം മാത്രമായി അവശേഷിച്ചേനെ, ദശാബ്ദങ്ങളായി വളരെ അകലെയാണെന്നതിനാൽ അവഗണിക്കപ്പെട്ടു കിടന്നിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഭീകരവാദം നിമിത്തം വികസനം മുരടിച്ചു കിടന്നേനെ” എന്നിങ്ങനെ ബിജെപി ഭരണകാലത്തെ നേട്ടങ്ങൾ എണ്ണി എണ്ണി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസംഗിച്ചത്.
ഇടനിലക്കാരില്ലാതെ, നൂലാമാലകളില്ലാതെ,നേരിട്ട് നടക്കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജന പദ്ധതി, കർഷകരുടെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുന്നുവെന്നും, ബിജെപി ഗവൺമെന്റിന്റെ കാലഘട്ടത്തിൽ, അഞ്ചിരട്ടിയാക്കിയ കാർഷിക ബഡ്ജറ്റും കാർഷിക വൃത്തിക്ക് ഒരുപാട് ഗുണകരമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post