ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ദയനീയ പരാജയം സംഭവിച്ചതിന്റെ പശ്ചാത്തലത്തിൽ, പിസി ചാക്കോ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു.തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്താണ് ചാക്കോയുടെ രാജി. തിരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റു പോലും നേടാൻ കഴിയാതെ ദയനീയ പരാജയമാണ് കോൺഗ്രസ് നേരിട്ടത്.
കോൺഗ്രസിന്റെ വീഴ്ചകൾ നേരത്തെ തന്നെ പി.സി ചാക്കോ വെളിപ്പെടുത്തിയിരുന്നു. ഷീല ദീക്ഷിതിന്റെ കാലത്ത് ആം ആദ്മിയുടെ രംഗ പ്രവേശത്തോടെയാണ് ഡൽഹിയിൽ കോൺഗ്രസിന്റെ പതനമാരംഭിച്ചത് എന്നാണ് പി.സി ചാക്കോ പറഞ്ഞത്.









