തിരുവനന്തപുരം: ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്തെത്തിയ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരു ടെ പ്രതിഷേധം. കരിങ്കൊടി കാണിച്ച 3 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് ഉപാധ്യക്ഷ സോണിയാഗാന്ധിക്കെതിരെയുള്ള പരാമര്‍ശമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
പാര്‍ലമെന്റ് ഒരു നാടകവേദിയെന്ന് പറയുന്നത് അനാദരവാണെന്നും സോണിയാഗാന്ധിക്ക് ഒന്നോ രണ്ടോ മിനിറ്റ് സംസാരിക്കാന്‍ കഴിയും പക്ഷേ പേപ്പര്‍ നോക്കാതെ പ്രസംഗിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സ്മൃതി ഇറാനിയുടെ പരമാര്‍ശം. യൂത്ത് കോണ്‍ഗ്രസിലെ യുവാക്കള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഷര്‍ട്ടഴിച്ച് പ്രതിഷേധം പ്രകടിപ്പിച്ചതിനെ സ്മൃതി ഇറാനി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മൂല്യച്യുതിയാണ് പ്രതിഷേധത്തിലൂടെ വ്യക്തമായതെന്ന് അവര്‍ ആരോപിച്ചിരുന്നു.
Discussion about this post