ധൈര്യമില്ലാത്ത നിങ്ങളാദ്യം ഈ തള്ളുപറച്ചിൽ നിർത്തൂ, സാധാരണ ബിജെപി പ്രവർത്തകയ്‌ക്കെതിരെ മത്സരിക്കാൻ പോലും ധൈര്യമില്ലാത്തയാൾ; പരിഹാസവുമായി സ്മൃതി ഇറാനി
ന്യൂഡൽഹി; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രിയും അമേഠിയിലെ ബിജെപി സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്ന രാഹുലിന്റെ പരാമർശത്തിനെതിരാണ് പരിഹാസം. ...