പൗരത്വ ഭേദഗതി നിയമത്തെയും എൻ.ആർ.സി, എൻ.പി.ആർ എന്നീ പദ്ധതികളെയും അനുകൂലിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിനു കത്തെഴുതി രാജ്യത്തെ 154 പ്രമുഖർ. സുപ്രീം കോടതി ജഡ്ജിമാർ, കരസേന,വ്യോമസേന,നാവിക സേന എന്നിവയിലെ പ്രമുഖ ഉദ്യോഗസ്ഥർ, പ്രൊഫസർമാർ, രാഷ്ട്രീയപ്രവർത്തകർ എന്നിവരുൾപ്പെടെയാണ് നിരവധി പ്രമുഖർ തങ്ങളുടെ അഭിപ്രായം അറിയിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം കൃത്യമായ പദ്ധതികളോട് കൂടിയാണെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഈ അക്രമങ്ങൾ നടത്തുന്നതിന് പുറകിൽ കൃത്യമായ അജണ്ടയുണ്ടെന്നും ഇവർ കത്തുകളിൽ സൂചിപ്പിച്ചിട്ടുണ്ട്.
പ്രക്ഷോഭങ്ങളെ ശ്രദ്ധയോടെ കാണണമെന്നും ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ കരുതലെടുക്കണമെന്നും, രാജ്യ വിരുദ്ധ ശക്തികളേ നിയന്ത്രിക്കണമെന്നും ഇവർ പ്രസിഡന്റിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
Discussion about this post