കൂടത്തായി കൊലപാതക കേസ് പ്രതി ജോളി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈയുടെ ഞരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.വ്യാഴാഴ്ച പുലർച്ചെ ഏതാണ്ട് അഞ്ച് മണിയോടെയാണ് ഞരമ്പു മുറിച്ച് രക്തം വാർന്നൊഴുകുന്ന നിലയിൽ, ജോളിയെ ജയിൽ അധികൃതർ കണ്ടെത്തിയത്. ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ അവരെ കോഴിക്കോട് മെഡിക്കൽ കോളേജ്
ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആത്മഹത്യാ പ്രവണതയുള്ള ജോളി, മുൻപും ജീവനൊടുക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ പ്രവണത കണക്കിലെടുത്ത് പ്രതി മെഡിക്കൽ കോളേജിലെ മനശാസ്ത്ര വിദഗ്ധരുടെ കൗൺസിലിംഗിന് വിധേയയായിരുന്നു.
ഇതേസമയം, ഞരമ്പ് മുറിച്ചതെങ്ങനെയാണെന്ന് കണ്ടെത്താൻ പോലീസിനായിട്ടില്ല.മൂർച്ചയുള്ള വസ്തു ജോളിക്ക് എങ്ങനെ ലഭിച്ചുവെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Discussion about this post