ഡല്‍ഹി: ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ വധത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി പ്രാദേശിക നേതാവ് താഹിര്‍ ഹുസൈനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തതിനെതിരെ ജാവേദ് അക്തര്‍. നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടും നിരവധി വീടുകള്‍ അഗ്‌നിക്കിരയായിട്ടും എന്തുകൊണ്ട് പോലീസ് ഒരു വീട് മാത്രം മുദ്രവെച്ച് അതിന്റെ ഉടമസ്ഥനെ തിരയുന്നുവെന്ന് ജാവേദ് അക്തര്‍ ചോദിച്ചു. അയാളുടെ പേര് താഹിര്‍ എന്നായത് കൊണ്ടാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
So many killed , so many injured , so many house burned , so many shops looted so many people turned destitutes but police has sealed only one house and looking for his owner . Incidentally his name is Tahir . Hats off to the consistency of the Delhi police .
— Javed Akhtar (@Javedakhtarjadu) February 27, 2020
ട്വീറ്റ് വിവാദമായയോടെ ജാവേദ് അക്തര്‍ വിശദീകരണവുമായി എത്തി. എന്നെ തെറ്റിദ്ധരിക്കാന്‍ വളരെ എളുപ്പമാണ് എന്നായിരുന്നു ജാവേദിന്റെ അടുത്ത പ്രതികരണം. എന്തുകൊണ്ട് താഹിര്‍ എന്നല്ല, എന്തുകൊണ്ട് താഹിര്‍ മാത്രം എന്നാണ് ഞാന്‍ ചോദിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
So convenient to misunderstand me . I am not asking why Tahir I am asking why ONLY Tahir . Why not even an FIR against those who have openly threatened violence in the presence of the police . Even the HC has reservations about the role police has played in this orgy of violence
— Javed Akhtar (@Javedakhtarjadu) February 27, 2020
പോലീസിന്റെ സാന്നിധ്യത്തില്‍ ഭീഷണിപ്പെടുത്തിയവര്‍ക്ക് എതിരെ എന്തുകൊണ്ട് എഫ്.ഐ.ആര്‍. പോലും എടുക്കുന്നില്ല എന്നും ജാവേദ് രണ്ടാമത്തെ ട്വീറ്റില്‍ കുറിച്ചു.
Discussion about this post