ഇസ്ലാമാബാദ് : ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി നിരോധനം തുടരുമെന്ന് പാകിസ്താൻ. നിരോധനം ഓഗസ്റ്റ് 24 വരെ നീട്ടിയതായി പാകിസ്താൻ പ്രഖ്യാപിച്ചു. സിവിലിയൻ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കും നിരോധനം ബാധകമായിരിക്കും.
പാകിസ്താൻ എയർപോർട്ട് അതോറിറ്റി ആണ് ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി ഉടൻ തുറന്നു കൊടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യൻ വിമാനക്കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ പ്രവർത്തിപ്പിക്കുന്നതോ പാട്ടത്തിനെടുത്തതോ ആയ എല്ലാ വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ് എന്നും പാകിസ്താൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു.
ഏപ്രിൽ 22 ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഏപ്രിൽ 30 ന് ഇന്ത്യയാണ് ആദ്യമായി വ്യോമാതിർത്തി അടച്ചത്. ജൂലൈ 24 വരെയാണ് ഇന്ത്യ പാകിസ്താൻ വിമാനങ്ങൾക്കുള്ള വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നത്. 24 ന് ശേഷം ഈ നിരോധനം നീട്ടാനും സാധ്യതയുണ്ട്.
Discussion about this post