ഡൽഹി കലാപങ്ങളുടെ ഭീകരമായ ചിത്രങ്ങൾക്കിടയിൽ വേറിട്ട് നിന്ന ചിത്രമാണ് ഹെഡ് കോൺസ്റ്റബിൾ ദീപക് ദഹിയയുടേത്.ഓരോ ഇന്ത്യക്കാരനെയും അഭിമാന പുളകിതനാക്കിക്കൊണ്ട് കലാപകാരിയുടെ തോക്കിൻമുനയിൽ നെഞ്ചുവിരിച്ചു നിന്ന ദീപക്കിന്റെ ചിത്രങ്ങളും വീഡിയോയും, സമൂഹമാധ്യമങ്ങൾ ആഘോഷത്തോടയാണ് ഏറ്റെടുത്തത്.
സംഭവത്തെക്കുറിച്ച് ദീപക് വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്.
“2012 മുതൽ ഞാൻ ഡൽഹി പോലീസിന്റെ ഭാഗമായിരുന്നു. വടക്കുകിഴക്കൻ ജില്ലകളിൽ അന്ന് അടിയന്തര ഡ്യൂട്ടിക്ക് വന്നതാണ്.കലാപം പൊട്ടിപ്പുറപ്പെട്ട ദിവസം ഫോഴ്സ് തികയാതെ വന്നതിനാൽ ഞങ്ങളോടും അടിയന്തരമായി അവിടെയെത്താൻ ഉത്തരവിട്ടു.മറ്റുള്ള സ്ഥലങ്ങളിലെ കലാപങ്ങൾക്കൊപ്പം ഞാൻ നിന്ന സ്ഥലത്തും സ്ഥലത്ത് സംഘർഷം ആരംഭിച്ചതോടെ മെറൂൺ കളർ ടീഷർട്ട് ധരിച്ച് ഒരു യുവാവ് എനിക്ക് മുന്നിലെത്തി.എന്നെ ആക്രമിച്ചപ്പോൾ എന്റെ കയ്യിൽ ഉണ്ടായിരുന്ന ലാത്തിയുമായി ഞാൻ അയാളെ എതിർത്തു.അതോടെ അയാൾ എനിക്ക് നേരെ തോക്ക് ചൂണ്ടി, വെടി വെക്കാനുള്ള ഉദ്ദേശം തന്നെയായിരുന്നു അയാൾക്ക്.”
“പ്രകോപിതനാകാതെ ഞാൻ സംയമനം പാലിച്ചു.” നിനക്ക് ധൈര്യമുണ്ടെങ്കിൽ… നീ വെടി വെച്ചോ” എന്ന് ഞാൻ അയാളോട് പറഞ്ഞു. ചെയ്യുന്നതിനെക്കുറിച്ച് ലാത്തി ചൂണ്ടി അയാൾക്ക് ഞാനൊരു താക്കീതു നൽകി. എന്നിട്ട് അയാളോട് ഞാൻ തോക്ക് താഴെയിടാൻ ആവശ്യപ്പെട്ടു. ദേഷ്യത്തോടെ അയാൾ വായുവിൽ വെടിവെച്ച് എന്റെ മുന്നിൽ നിന്നും പിൻവാങ്ങി.” ദീപക് പറഞ്ഞുനിർത്തി.
ഇത്തരം പ്രകോപനപരമായ സന്ദർഭങ്ങളെ നേരിടാൻ ഡൽഹി പൊലീസിൽ ചേരുമ്പോൾ പരിശീലന കാലത്ത് ലഭിച്ച അനുഭവങ്ങളുടെ മികവാണ് സംയമനത്തോടെ ഈയൊരു സന്ദർഭം കൈകാര്യം ചെയ്യാൻ തന്നെ പ്രാപ്തനാക്കിയതെന്ന് ദീപക് ദഹിയ വെളിപ്പെടുത്തി.
Discussion about this post