തിരുവനന്തപുരം: തദ്ദേശഭരണതിരഞ്ഞെടുപ്പ് നീട്ടരുതെന്ന് സര്‍ക്കാര്‍ കെപിസിസി ഏകോപന സമിതി. അപ്പീലിന്റെ കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായും കെപിസിസി ഏകോപന സമിതി അറിയിച്ചു. മറ്റ് ഘടകകക്ഷികളുമായി മുഖ്യമന്ത്രി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കും. .ചാവക്കാടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും കെപസിസി- സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തില്‍ തീരുമാനമായി.തദ്ദേശ തിരഞ്ഞെടുപ്പ് ചൊല്ലി യുഎഡിഎഫില്‍ സ്പര്ധയുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീം ലീഗുമായി ഏറ്റുമുട്ടരുത്.
അതേസമയം ഹോക്കോടതി വിധിക്കെതിരെ അപ്പീലിന് നിയമതടസ്സമില്ലെന്ന് എജി. അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ചര്‍ച്ചക്ക് ശേഷമെന്നും എജി വ്യക്തമാക്കി. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തയോഗത്തിലാണ് എജി ഇക്കാര്യം അറിയിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കെപിസിസി ഏകോപന സമിതി യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. മുഖ്യമന്ത്രി, പികെ കുഞ്ഞാലിക്കുട്ടി , രമേശ് ചെന്നിത്തല തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. അഡ്വക്കേറ്റ് ജനറലും യോഗത്തില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷനുമായി വെകീട്ട് ചര്‍ച്ച നടത്തും.
Discussion about this post