ഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. മുന്‍ പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി ഡാനിഷാണ് അറസ്റ്റിലായത്.
പൗരത്വ ഭേദഗതിക്കെതിരായ കലാപങ്ങള്‍ ആരംഭിച്ച ഷഹീന് ബാഗിലെ നിത്യ സന്ദര്‍ശകനായിരുന്നു ഡാനിഷെന്നും പ്രതിഷേധക്കാര്‍ക്കായി ഇയാള്‍ ഭക്ഷണവും പണവും നല്‍കിയിരുന്നു എന്നും പൊലീസ് പറയുന്നു.
ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ എല്ലാം തന്നെ ഇയാള്‍ സജീവ സാന്നിധ്യം ആയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപത്തിന് ആളുകളെ പ്രേരിപ്പിച്ചത് ഡാനിഷ് ആണെന്ന് പൊലീസ് പറയുന്നു. നേരത്തെ ഡല്‍ഹിയില്‍ നടന്ന കലാപങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡാനിഷിന്റെ അറസ്റ്റ്. കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക് പുരി യൂണിറ്റിന്റെ ചുമതലയും ഡാനിഷ് വഹിച്ചിട്ടുണ്ട്.
അക്കാലങ്ങളില്‍ വര്‍ഗ്ഗീയ അക്രമ സംഭവങ്ങള്‍ പതിവായിരുന്നു എന്നും പോലീസ് ആരോപിക്കുന്നു.
രണ്ട് ദിവസം മുമ്പേ ഡല്‍ഹിയില്‍ നിന്നും ഐഎസുമായി ബന്ധമുള്ള ദമ്പതികളും അതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് നേതാവും പിടിയിലായതോടെ ഡല്‍ഹിയില്‍ നടന്ന കലാപത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
Discussion about this post