രാജ്യത്തെ പിടിച്ചു കുലുക്കിയ ഡൽഹി കലാപത്തിന്റെ ഇടയിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന് കേസ്. ആംആദ്മി മുൻ കൗൺസിലറായ താഹിർ ഹുസൈനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു.പോപ്പുലർ ഫ്രണ്ടുമായി താഹിർ ഹുസൈനുള്ള ബന്ധത്തെക്കുറിച്ചും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഊർജ്ജിതമായി അന്വേഷിക്കുന്നുണ്ട്.
പോപ്പുലർ ഫ്രണ്ട് മുൻപേതന്നെ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്.ഡൽഹി കലാപത്തിന് 120 കോടിയോളം രൂപ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചിലവഴിച്ചതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ താഹിർ ഹുസൈൻ നിയമനടപടികൾ നേരിടുകയാണ്.താഹിറിന്റെ വീടിനു മുകളിൽ നിന്നും പെട്രോൾ ബോംബുകളും ആസിഡു കുപ്പികളും പോലീസ് പിടിച്ചെടുത്തിരുന്നു.










