ഡല്‍ഹി:എന്‍പിആറിന് (ദേശീയ ജനസംഖ്യാ രജിസ്റ്റര്‍) വേണ്ടി ഒരു രേഖയും സമര്‍പ്പിക്കേണ്ടതില്ലെന്നും ആരെയും സംശയാസ്പദമായി (ഡി) പ്രഖ്യാപിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്‍ലമെന്റില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഒരു രേഖയും സമര്‍പ്പിക്കേണ്ടതില്ലെന്നും നിങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ നല്‍കുകയും മറ്റ് ചോദ്യങ്ങള്‍ ഒഴിച്ചിടുകയും ചെയ്യാമെന്നും രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടിയായി അമിത് ഷാ പറഞ്ഞു.
എന്‍പിആറിനെക്കുറിച്ച് ആരും ഭയപ്പെടേണ്ടതില്ല. അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയില്‍ ആരെയും ‘സംശയിക്കില്ല’ എന്നും ‘ഡി’ നീക്കം ചെയ്യുമോ എന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
Discussion about this post