തിരുവനന്തപുരം: കൊറോണ വൈറസ് ബാധിതനൊപ്പം സഞ്ചരിച്ച കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന് കൊറോണ നീരിക്ഷണത്തില്‍. തിരുവനന്തപുരം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് എംപി സ്വയം നിരീക്ഷണത്തില്‍ പോയത്.
പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം ഡല്‍ഹി വിമാനത്താവളം വഴി തിരുവനന്തപുരത്തേക്ക് സഞ്ചരിച്ചിരുന്നു. വിമാനത്തില്‍ ഒരു കൊറോണ ബാധിതന് ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് രാജ്മോഹന്‍ ഉണ്ണിത്താനോട് 14 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് നിര്‍ദേശിച്ചത്. തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം ക്വാറന്റൈനില്‍ പ്രവേശിച്ചത്.
കൊറോണ വ്യാപനം തടയുന്നതിന് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എം പിമാരോട് ഹൗസ് ക്വാറന്റൈനില്‍ പോകാന്‍ നേരത്തെ തന്നെ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.
Discussion about this post